മസ്ജിദ് നീക്കം ചെയ്യാനുളള ഉത്തരവ് വാദം കേൾക്കും

Sunday 19 February 2023 2:33 AM IST

ന്യൂഡൽഹി: അലഹബാദ് ഹൈക്കോടതി വളപ്പിലെ മസ്ജിദ് നീക്കം ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്‌ത ഹർജിയിൽ വാദം കേൾക്കാൻ സുപ്രീംകോടതി തീരുമാനം. വഖഫ് ബോർഡ് സമർപ്പിച്ച ഹർജി മാർച്ച് 13ന് പരിഗണിക്കാമെന്ന് ജസ്റ്റിസ് എം.ആർ. ഷാ അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

കയ്യേറ്റമാണെന്ന് കണ്ടെത്തിയാണ് അലഹബാദ് ഹൈക്കോടതി 2017ൽ ഹൈക്കോടതി വളപ്പിലെ മസ്ജിദ് പൊളിച്ചു നീക്കാൻ ഉത്തരവിട്ടത്. 2018ൽ വഖഫ് ബോർഡ് സുപ്രീംകോടതിയെ സമീപിച്ചപ്പോൾ തൽസ്ഥിതിക്ക് ഉത്തരവിട്ടിരുന്നു.