പാസ്‌പോർട്ട് നടപടികൾ വേഗത്തിലാക്കാൻ എം പാസ്‌പോർട്ട്
Sunday 19 February 2023 2:37 AM IST
ന്യൂഡൽഹി: പാസ്പോർട്ട് നടപടികൾ വേഗ്തതിൽ നടപ്പാക്കാൻ എം. പാസ്പോർട്ട് ആപ്പ് പുറത്തിറക്കി വിദേശകാര്യ മന്ത്രാലയം. പൊലീസ് വെരിഫിക്കേഷൻ സമയം വെട്ടിക്കുറയ്ക്കാനും നടപടിക്രമങ്ങൾ സുഗമമാക്കാനും ആപ്പിലൂടെ കഴിയും. പൊലീസ് വെരിഫിക്കേഷന് വേണ്ടിവരുന്ന 15 ദിവസം എന്ന കാലയളവ് ഇതോടെ അഞ്ച് ദിവസമായി കുറയും. പാസ്പോർട്ട് അനുവദിക്കാനുള്ള സമയപരിധി 10 ദിവസമായി കുറയ്ക്കാനും കഴിയും. ഇതിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ 350 മൊബൈൽ ടാബ്‌ലെറ്റുകൾ ഡൽഹി പൊലീസ് സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർക്ക് നല്കി. പേപ്പർ പരിശോധന ഗണ്യമായി കുറയ്ക്കാൻ ഇതിലൂടെ കഴിയും.