ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച് ഉത്തര കൊറിയ
Sunday 19 February 2023 6:49 AM IST
സോൾ : ദക്ഷിണ കൊറിയയും യു.എസും തമ്മിലുള്ള സൈനികാഭ്യാസം ആരംഭിക്കാനിരിക്കെ ബാലിസ്റ്റിക് മിസൈൽ പരീക്ഷണവുമായി ഉത്തര കൊറിയയുടെ പ്രകോപനം. ജനുവരി 1ന് ശേഷം ഉത്തര കൊറിയ നടത്തുന്ന ആദ്യത്തെ മിസൈൽ പരീക്ഷണമാണ് ഇന്നലെ ഉച്ചയോടെ നടന്നത്. മിസൈൽ ജപ്പാൻ കടലിൽ പതിച്ചു. മിസൈൽ കടലിൽ ജപ്പാന്റെ പ്രത്യേക സാമ്പത്തിക മേഖലയിലാണ് പതിച്ചതെന്ന് ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ പറഞ്ഞു.