ചിക്കൻ വ്യാപാരി സമിതി ജില്ലാ സമ്മേളനം

Monday 20 February 2023 12:21 AM IST

കോട്ടയം: കേരള സംസ്ഥാന ചിക്കൻ വ്യാപാരി സമിതി കോട്ടയം ജില്ലാ സമ്മേളനം ഇന്ന് രാവിലെ 10ന് ഡി.സി ബുക്സ് ഓഡിറ്റോറിയത്തിൽ നടക്കും. വ്യാപാരി വ്യവസായ സമിതി സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജു ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡ​ന്റ് പി.ടി. അബ്ദുൾ നാസർ അദ്ധ്യക്ഷത വഹിക്കും. ചിക്കൻ വ്യാപാരി സമിതി സംസ്ഥാന പ്രസിഡ​ന്റ് ഹംസ പുല്ലാട്ടിൽ മുഖ്യപ്രഭാഷണം നടത്തും. പി.എസ്. ഉസ്മാൻ, അബ്ദുൾ സത്താർ, കെ.ആർ. മനോജ്, എൻ.ആർ. സുരേഷ്‌കുറുപ്പ്, ജോജി ജോസഫ്, സോഫി പാലാ, പി.എ. അബ്ദുൾ സലിം, ​സ്റ്റീഫൻ പീറ്റർ, ബെന്നികുമാർ, മണ്ണൂർ ഷിബു തുടങ്ങിയവർ പങ്കെടുക്കും.