കൊല്ലത്ത് യുവാവ് തലയ്ക്കടിയേറ്റ് മരിച്ചു

Sunday 16 June 2019 10:14 AM IST

കൊല്ലം: കടയ്ക്കലിൽ യുവാവ് തലയ്ക്കടിയേറ്റ് മരിച്ചു. മുക്കടപണയിൽ വീട്ടിൽ ശ്രീകുമാറാണ് മരിച്ചത്. സംഭവത്തിൽ അയൽവാസി ഗോപകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.