അനുപമയുടെ പിറന്നാൾ ആഘോഷം വീട്ടിൽ
മലയാളത്തിൽ അരങ്ങേറ്റം കുറിച്ച് തെലുങ്കിൽ സജീവമായ താരമാണ് അനുപമ പരമേശ്വരൻ. സമൂഹമാദ്ധ്യമത്തിൽ ഏറെ സജീവമായ അനുപമ ചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കാറുണ്ട്. തന്റെ പിറന്നാൾ കുടുംബത്തോടൊപ്പം ആഘോഷിക്കുന്ന ചിത്രങ്ങൾ താരം പങ്കുവച്ചിരിക്കുന്നു. വീട്ടിലായിരുന്നു ഇത്തവണ പിറന്നാൾ. അച്ഛനെയും അക്കുവിനെയും ഒരുപാട് മിസ് ചെയ്തു. ആശംസകൾ അറിയിച്ച എല്ലാവർക്കും നന്ദി. സമൂഹമാദ്ധ്യമത്തിൽ അനുപമ കുറിച്ചു. ആരാധകരും പോസ്റ്റിനു താഴെ ആശംസ അറിയിച്ചിട്ടുണ്ട്. മലയാളത്തിൽ ദുൽഖർ സൽമാന്റെ കുറുപ്പ് ആണ് അനുപമ അവസാനമായി അഭിനയിച്ച ചിത്രം. തെലുങ്കിൽ 18 പേജസ് എന്ന ചിത്രവും. പൽനാടി സൂര്യപ്രതാപ് സംവിധാനം ചെയ്ത ചിത്രത്തിൽ നിഖിൽ സിദ്ധാർത്ഥ ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ അനുപമ സിനിമയിലെ എട്ടുവർഷ യാത്രയിലാണ്.