സോഹന്റെ ഡാൻസ് പാർട്ടി വിഷ്ണുവും ഭാസിയും ഷൈനും

Tuesday 21 February 2023 6:00 AM IST

വിഷ്ണു ഉണ്ണിക്കൃഷ്ണൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സോഹൻ സീനുലാൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഡാൻസ് പാർട്ടി എന്നു പേരിട്ടു. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പ്രശസ്തരായ 25 സംവിധായകരുടെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. സുധി കോപ്പ, സാജു നവോദനയ, തൻവി റാം തുട ങ്ങിയവരാണ് മറ്റ് താരങ്ങൾ.പുതിയ കാലത്തിന്റെ കഥ പറയുന്ന പാട്ടും നൃത്തവും പശ്ചാത്തലമാക്കി വരുന്ന കഥാന്തരീക്ഷത്തിലാണ് ഡാൻസ് പാർട്ടി ഒരുങ്ങുന്നത്. ഓൾഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ബിനു കുര്യൻ നിർവഹിക്കുന്നു.സംഗീതം-ബിജിബാൽ , ഗാനരചന-സന്തോഷ് വർമ്മ,എഡിറ്റിംഗ്-വി. സാജൻ,പ്രൊഡക്ഷൻ കൺട്രോളർ-സുനിൽ ജോസ്,,പി .ആർ. ഒ എ. എസ് ദിനേശ്.

Advertisement
Advertisement