ബാലി യാത്രയിൽ അമല

Tuesday 21 February 2023 6:02 AM IST

മലയാളത്തിന്റെ പ്രിയതാരമായ അമല പോൾ യാത്രകളെ ഏറെ പ്രണയിക്കുന്നു. നിരവധി യാത്രകൾ നടത്തിയ താരം അതിന്റെ ചിത്രങ്ങളും വീഡിയോയും ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ബാലിയിൽ അവധിക്കാലം ആഘോഷിക്കുന്ന സുന്ദരമായ നിരവധി ചിത്രങ്ങൾ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചു. പ്രകൃതിസൗന്ദര്യവും മാന്ത്രികതയും നിലനില്ക്കുന്ന ഒരു സ്ഥലമെന്ന് പങ്കുവച്ച വീഡിയോയ്ക്ക് താഴെ അമല കുറിച്ചിട്ടുണ്ട്. ബാലിയിൽ മഴ ആസ്വദിക്കുന്നതാണ് വീഡിയോ. ബാലിയുടെ ആത്മീയ ഹൃദയഭൂമി എന്നറിയപ്പെടുന്ന ഉബുദിൽ നിന്നുള്ള ചിത്രങ്ങളുമുണ്ട്. ഏറെ സന്തോഷത്തോടെ അവധിക്കാലം ആഘോഷിക്കുകയണ് അമല പോൾ. അതേസമയം ദ് ടീച്ചർ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് മടങ്ങി എത്തിയ അമല പോൾ ഇതാദ്യമായി മമ്മൂട്ടിയോടൊപ്പം ക്രിസ്റ്റഫർ എന്ന ചിത്രത്തിൽ അഭിനയിച്ചു. പൃഥ്വിരാജ് - ബ്ളസി ചിത്രം ആടുജീവിതം ആണ് റിലീസിന് ഒരുങ്ങുന്ന അമല പോൾ ചിത്രം. അജയ് ദേവ്‌ഗണിന്റെ നായികയായി ഭോലയിലൂടെ ബോളിവുഡിലേക്കും പ്രവേശിച്ചു. ഭോല റിലീസിന് ഒരുങ്ങുകയാണ്.