മേഖലാ സമ്മേളനം

Tuesday 21 February 2023 3:42 AM IST

കിളിമാനൂർ: എൻ.ജി.ഒ യൂണിയൻ ജോയിന്റ് കൗൺസിൽ വാമനപുരം മേഖലാ സമ്മേളനം ഇന്ന് വെഞ്ഞാറമൂട് സി.കെ.ചന്ദ്രപ്പൻ സ്മാരക ഹാളിൽ നടക്കും. രാവിലെ 10.30ന് ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം ബീനാ ഭദ്രൻ ഉദ്ഘാടനം ചെയ്യും.വാമനപുരം മേഖല പ്രസിഡന്റ് അഖിൽകൃഷ്ണ അദ്ധ്യക്ഷത വഹിക്കും.ജോയിന്റ് കൗൺസിൽ നോർത്ത് ജില്ലാ പ്രസിഡന്റ് സതീഷ് കണ്ടല,സെക്രട്ടറി കെ.സുരകുമാർ,സംസ്ഥാന കൗൺസിൽ അംഗം ആർ.സരിത,ജില്ലാ വൈസ് പ്രസിഡന്റ് ഗിരീഷ് എം.പിള്ള,ജില്ലാ കമ്മിറ്റിയംഗം അനുമോദ് കൃഷ്ണൻ എന്നിവർ സംസാരിക്കും.മേഖലാ സെക്രട്ടറി ബിനു കുമാർ എം.എസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും.ഉച്ചയ്ക്കുശേഷം പ്രവർത്തന റിപ്പോർട്ടിൻ മേലുള്ള ചർച്ച,പ്രമേയ അവതരണം,പുതിയ മേഖലാ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് എന്നിവ നടക്കും.