സാംബവ മഹാസഭ സമ്മേളനം

Tuesday 21 February 2023 3:05 AM IST

തിരുവനന്തപുരം : കാവാരികുളം കണ്ടൻ കുമാരന്റെ വിദ്യാഭ്യാസ അവകാശ പ്രഖ്യാപനത്തിന്റെ 106-ാം വാർഷികത്തോടനുബന്ധിച്ച് സാംബവ മഹാസഭ നടത്തുന്ന സമ്മേളനം 23ന് ഉച്ചയ്ക്ക് 2ന് പ്രസ് ക്ലബിൽ മന്ത്രി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.ദലിത് ആദിവാസി മേഖലയിലെ പ്രവർത്തനത്തിന് ഏർപ്പെടുത്തിയ കോന്നിയൂർ പി.കെ സ്മാരക പുരസ്കാരം പി.രാമഭ്രദന് സമ്മാനിക്കും.വിവിധ മേഖലകളിലെ മികവിന് കലാഭവൻ ജയൻ, ദീപ സോമൻ, ബാലചന്ദ്രൻ മാവേലിക്കര പി.മിനിമോൾ എന്നിവർക്കും പുരസ്കാരം നൽകും.വിദ്യാനിധി പദ്ധതിയുടെ ഉദ്ഘാടനം പ്രമോദ് നാരായണൻ എം.എൽ.എ നിർവഹിക്കുമെന്നും ജനറൽ സെക്രട്ടറി രാമചന്ദ്രൻ മുല്ലശേരി,ട്രഷറർ ഇ.എസ്. ഭാസ്കരൻ,രജിസ്ട്രാർ എ.രാമചന്ദ്രൻ എന്നിവർ പറഞ്ഞു.

Advertisement
Advertisement