ടി.കെ.പത്മനാഭൻ നിര്യാതനായി
Tuesday 21 February 2023 4:22 AM IST
കൊച്ചി: എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗവും മുൻ കോർപ്പറേഷൻ കൗൺസിലറും യു.ഡി.എഫ് എറണാകുളം നിയോജകമണ്ഡലം ചെയർമാനുമായ കടവന്ത്ര ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ റോഡ് തുരുത്തിപറമ്പിൽ ടി.കെ. പത്‌നാഭൻ (79) നിര്യാതനായി. സംസ്‌കാരം നടത്തി.
എസ്.എൻ.ട്രസ്റ്റ് അംഗം, എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്. മട്ടാഞ്ചേരി ഹാജി ഈസ ഹാജി മൂസ ഹൈസ്‌കൂൾ റിട്ട. അദ്ധ്യാപകനാണ്. പി.എസ്.ടി.എ സംസ്ഥാന സമിതിയംഗവുമായിരുന്നു. എസ്.എൻ.ഡി.പി.യോഗം കണയന്നൂർ യൂണിയൻ വനിതാസംഘം ചെയർമാനും മുൻ കോർപ്പറേഷൻ കൗൺസിലറുമായ ഭാമ പത്മനാഭനാണ് ഭാര്യ. മകൻ: അജിത് (വൈക്കം വി.എച്ച്.എസ്.എസ് അദ്ധ്യാപകൻ). മരുമകൾ: ശ്രീലക്ഷ്മി.