സൗജന്യ നേത്ര പരിശോധന ക്യാമ്പ്
Tuesday 21 February 2023 12:02 AM IST
കോട്ടയം: സംസ്ഥാന യുവജന കമ്മിഷൻ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പുഞ്ചവയൽ ഡിവിഷന്റെയും വിഷൻ ഐ ഹോസ്പിറ്റലിന്റെയും സഹകരണത്തോടെ പുലിക്കുന്ന് എസ്.എൻ.ഡി.പി ഓഡിറ്റോറിയത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. യുവജന കമ്മിഷൻ അദ്ധ്യക്ഷ ചിന്താ ജെറോം ഉദ്ഘാടനം ചെയ്തു. മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖാ ദാസ് അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുഭേഷ് സുധാകരൻ, ജില്ലാ പഞ്ചായത്തംഗം പി.ആർ.. അനുപമ, മുണ്ടക്കയം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ദിലീഷ് ദിവാകരൻ, ഷിജി ഷാജി, സി.വി. അനിൽ കുമാർ, ബിൻസി മാനുവൽ, പി.കെ. പ്രദീപ് തുടങ്ങിയവർ പങ്കെടുത്തു.