ബാഡ്മിന്റൺ കോർട്ട് ഉദ്ഘാടനം

Tuesday 21 February 2023 12:04 AM IST

കോട്ടയം: എക്‌സൈസ് വകുപ്പ് വിമുക്തി മിഷൻ നടപ്പാക്കുന്ന ഉണർവ് പദ്ധതിയിൽ നിർമ്മിച്ച ബാഡ്മിന്റൺ കോർട്ട്, ലോംഗ്ജമ്പ് പിറ്റ്, കോട്ടയം വിമുക്തി കൗൺസലിംഗ് സെന്റർ എന്നിവയുടെ ഉദ്ഘാടനവും സുവനീർ പ്രകാശനവും ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് കാണക്കാരി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. ബാഡ്മിന്റൺ കോർട്ടിന്റെയും ലോംഗ് ജമ്പ് പിറ്റിന്റെയും ഉദ്ഘാടനം മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും. കൗൺസലിംഗ് സെന്ററിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു നിർവഹിക്കും. ബാഡ്മിന്റൺ കോച്ചിംഗ് ക്യാമ്പിന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ നിർവഹിക്കും. സുവനീർ കളക്ടർ ഡോ. ജയശ്രീക്കു കൈമാറി മന്ത്രി വാസവൻ പ്രകാശനം നിർവഹിക്കും. മോൻസ് ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ എം.എൻ. ശിവപ്രസാദ്, നിർമ്മല ജിമ്മി, ബിൻസി സിറിയക് തുടങ്ങിയവർ പങ്കെടുക്കും.