ആശാവർക്കർമാർ പ്രതിഷേധിച്ചു

Tuesday 21 February 2023 12:09 AM IST

വൈക്കം: താലൂക്കാശുപത്രിയിലെ ഒ.പി കൗണ്ടറിൽ ജോലി ചെയ്‌ത ആശാവർക്കർമാർക്ക് നവംബർ, ഡിസംബർ മാസങ്ങളിലെ അലവൻസ് നൽകാത്തതിൽ കേരള പ്രദേശ് ആശാ വർക്കേർസ് കോൺഗ്രസ് (ഐ.എൻ.​ടി.യു.സി) വൈക്കം യൂണി​റ്റ് കമ്മിറ്റി പ്രതിഷേധിച്ചു. എച്ച്.എം.സി ഫണ്ടിൽ നിന്ന് നൽകുന്ന അലവൻസാണ് ആരോഗ്യ വകുപ്പ് സാങ്കേതിക കാരണങ്ങൾ പറഞ്ഞ് മുടക്കിത്. യൂണി​റ്റ് പ്രസിഡന്റ് രാജശ്രീ വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഐ.എൻ.​ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി ഇടവട്ടം ജയകുമാർ, പ്രീത രാജേഷ്, സിന്ധു സജീവൻ, പി.ഡി. ബിജിമോൾ, അനു ഷാജി, ജ്യോതി എം, ബിന്ദു സുനിൽ, ചിന്നു ബി. എന്നിവർ പ്രസംഗിച്ചു.