കേരള പദയാത്ര ജില്ലാ പര്യടനം പൂർത്തിയാക്കി
Tuesday 21 February 2023 12:21 AM IST
കോട്ടയം: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന കേരള പദയാത്ര ജില്ലയിലെ പര്യടനം പൂർത്തിയാക്കി. രാവിലെ വൈക്കം സത്യാഗ്രഹ സ്മാരകത്തിൽ നിന്നാരംഭിച്ച യാത്രയ്ക്ക് തലയാഴം ആലത്തൂർ പടി, അംബികാ മാർക്കറ്റ് എന്നിവിടങ്ങളിൽ സ്വീകരണം നൽകി. കേരള യൂണിവേഴ്സിറ്റി രാഷ്ട്രതന്ത്രം വിഭാഗം അദ്ധ്യാപകനും മാദ്ധ്യമപ്രവർത്തകനുമായ ഡോ. കെ. അരുൺകുമാറാണ് ജാഥാ ക്യാപ്ടൻ. വിവിധ കേന്ദ്രങ്ങളിൽ ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിഡന്റ് ബി. രമേശ്, ജനറൽ സെക്രട്ടറി ജോജി കൂട്ടുമ്മേൽ, യുക്തിവാദി സംഘം ജനറൽ സെക്രട്ടറി രാജഗോപാൽ വാകത്താനം എന്നിവർ സംസാരിച്ചു. ആലപ്പുഴ ജില്ലയിൽ പ്രവേശിച്ച പദയാത്ര 28ന് തിരുവനന്തപുരത്ത് സമാപിക്കും