കോട്ടയം നഗരസഭ: അദ്ധ്യക്ഷയെ മാറ്റാനുള്ള അവിശ്വാസം ആവിയായി

Tuesday 21 February 2023 12:27 AM IST

കോട്ടയം: നഗരസഭാ അദ്ധ്യക്ഷ ബിൻസി സെബാസ്റ്റ്യനെതിരെ 22 അംഗങ്ങളുള്ള പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ ചർച്ചയിൽ നിന്ന് ബി.ജെ.പി അംഗങ്ങൾ വിട്ടുനിന്നതോടെ ക്വാറം തികയാതെ കൗൺസിൽ പിരിഞ്ഞു. കോൺഗ്രസ് അംഗങ്ങൾ പങ്കെടുക്കരുതെന്ന് നേരത്തെ വിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ബി.ജെ.പിയുടെ എട്ടംഗങ്ങളും വിട്ടു നിന്നത്.

രാവിലെ 11ന് അവിശ്വാസ പ്രമേയം പരിഗണിക്കുമ്പോൾ നോട്ടീസ് നൽകിയ 22 അംഗ പ്രതിപക്ഷ അംഗങ്ങളും ഹാജരായിരുന്നു. എന്നാൽ വിപ്പനുസരിച്ച് കോൺഗ്രസ്,​ ബി.ജെ.പി അംഗങ്ങൾ എത്തിയില്ല. മുൻ ചെയർമാനും ഭാര്യയും ഉൾപ്പെടെയുള്ള മൂന്ന് കോൺഗ്രസ് അംഗങ്ങൾ വിപ്പ് സ്വീകരിക്കാതിരുന്നത് അവിശ്വാസത്തെ പിന്തുണയ്‌ക്കാനെന്ന അഭ്യൂഹമുണ്ടാക്കിയെങ്കിലും പാർട്ടി തീരുമാനം അവർ അംഗീകരിച്ചു.

പകുതി അംഗങ്ങൾ ഹാജരായാലേ ക്വാറം തികയൂ. ബി.ജെ.പി പ്രതിനിധികൾ പങ്കെടുത്തിരുന്നെങ്കിൽ അവിശ്വാസം പാസാകുമായിരുന്നു. ഒരു മുന്നണിയേയും പിന്തുണയ്ക്കേണ്ടെന്ന് ഇന്നലെ രാവിലെ ചേർന്ന ബി.ജെ.പി പാർലമെന്ററി പാർട്ടി യോഗം തീരുമാനിക്കുകയായിരുന്നു. നഗരകാര്യ വിഭാഗം റീജിയണൽ ജോയിന്റ് ഡയറക്ടർ ലിജു ഫ്രാൻസിസായിരുന്ന വാരണാധികാരി.

 അവിശുദ്ധ കൂട്ടുകെട്ടെന്ന് എൽ.ഡി.എഫ്

അവിശ്വാസം പരിഗണിക്കാതിരിക്കാൻ കോൺഗ്രസ് - ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ടാണെന്ന് പ്രതിപക്ഷ നേതാവ് ഷീജ അനിൽ ആരോപിച്ചു. ജനങ്ങൾക്ക് വോട്ട് ചെയ്യാൻ കഴിയുമായിരുന്നെങ്കിൽ അഴിമതി നിറഞ്ഞ ഭരണ സമിതിക്കെതിരായ അവിശ്വാസ പ്രമേയം പാസാകുമായിരുന്നു. ഒരു വികസന പ്രവർത്തനങ്ങളും നടക്കുന്നില്ലെന്നും ഷീജ ആരോപിച്ചു.

 കോ​ൺ​ഗ്ര​സ് ​-​ ​ബി.​ജെ.​പി​ ​സ​ഖ്യ​മെ​ന്ന് ​വി.​ബി.​ ​ബി​നു

കോ​ൺ​ഗ്ര​സ് ​-​ ​ബി​ജെ​പി​ ​അ​വി​ശു​ദ്ധ​ ​സ​ഖ്യം​ ​മ​റ​നീ​ക്കി​ ​പു​റ​ത്തു​വ​ന്ന​തി​ന്റെ​ ​തെ​ളി​വാ​ണ് ​ന​ഗ​ര​സ​ഭ​യി​ൽ​ ​ന​ട​ന്ന​തെ​ന്ന് ​സി.​പി.​ഐ​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​അ​ഡ്വ.​ ​വി.​ബി.​ ​ബി​നു​ ​ആ​രോ​പി​ച്ചു.​ ​അ​വി​ശ്വാ​സ​പ്ര​മേ​യ​ത്തി​ന്മേ​ലു​ള്ള​ ​ച​ർ​ച്ച​യി​ൽ​ ​നി​ന്ന് ​ബി.​ജെ.​പി​ ​വി​ട്ടു​ ​നി​ന്ന​ത് ​ജ​ന​ങ്ങ​ളോ​ടു​ള്ള​ ​വെ​ല്ലു​വി​ളി​യാ​ണ്.​ ​ന​ഗ​ര​സ​ഭ​യി​ൽ​ ​ന്യൂ​ന​പ​ക്ഷ​മാ​യി​ ​മാ​റി​യ​ ​കോ​ൺ​ഗ്ര​സി​ന്റെ​ ​അ​ധി​കാ​ര​ ​തു​ട​ർ​ച്ച​യ്ക്ക് ​ബി.​ജെ.​പി​ ​സ​ഹാ​യി​ക്കു​ക​യ​ണെ​ന്നും​ ​അ​ദ്ദേ​ഹം​ ​കു​റ്റ​പ്പെ​ടു​ത്തി.