പത്താം ക്ലാസ് കടക്കാൻ ജില്ലയിൽ 18,928 പേർ
കോട്ടയം: കൊവിഡ് ഭീതിയൊഴിഞ്ഞ കാലത്തെ പരീക്ഷാചൂടിലാണ് വിദ്യാർത്ഥികൾ. ജില്ലയിൽ ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്നത് 18,928 വിദ്യാർത്ഥികളാണ്. മാർച്ച് ഒമ്പതു മുതൽ 29 വരെയാണ് പരീക്ഷ. ഐ.ടി പ്രാക്ടിക്കൽ പരീക്ഷ തുടങ്ങി. 25 നുള്ളിൽ പൂർത്തിയാകും. 27 മുതൽ ക്ലാസ് മോഡൽ പരീക്ഷ തുടങ്ങും.
മാർച്ച് ഒമ്പതിന് ഒന്നാം ഭാഷ പാർട്ട് 1, 13ന് ഇംഗ്ലീഷ്, 15ന് മൂന്നാം ഭാഷ (ഹിന്ദി / ജനറൽ നോളജ്), 17ന് രസതന്ത്രം, 20ന് സോഷ്യൽ സയൻസ്, 22ന് ജീവശാസ്ത്രം, 24ന് ഊർജ്ജതന്ത്രം, 27ന് ഗണിതശാസ്ത്രം, 29ന് ഒന്നാം ഭാഷ പാർട്ട് 2 എന്നിങ്ങനെയാണ് പരീക്ഷകൾ. ഇംഗ്ലീഷ്, സോഷ്യൽ സയൻസ്, ഗണിതം എന്നിവ രാവിലെ 9.30 മുതൽ ഉച്ചയ്‌ക്ക് 12.15 വരെയും മറ്റുള്ള പരീക്ഷകൾ 11.15 വരെയുമാണ്. കഴിഞ്ഞ വർഷം ജില്ലയിൽ 19,452 വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്. 99.07 ആയിരുന്നു വിജയശതമാനം. 1843 വിദ്യാർത്ഥികൾ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. ഇത്തവണ വിജയശതമാനം ഉയർത്താനുള്ള ശ്രമത്തിലാണ് അദ്ധ്യാപകരും വിദ്യാർത്ഥികളും. ഒന്നു മുതൽ ഒമ്പതു വരെയുള്ള ക്ലാസുകളിലെ വാർഷിക പരീക്ഷ മാർച്ച് 13 മുതൽ 30 വരെയാണ്. ഉച്ചയ്ക്ക് രണ്ടു മുതലാണ് പരീക്ഷ.
കഴിഞ്ഞവർഷം വിജയം 99.07 %
കഴിഞ്ഞ വർഷം പരീക്ഷ എഴുതിയവർ- 19,452
വിജയ ശതമാനം- 99.07 %
എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവർ- 1843
ഇത്തവണ പരീക്ഷ എഴുതുന്നവർ- 18,928
വിദ്യാഭ്യാസ ജില്ല തിരിച്ചുള്ള കണക്ക് (വിദ്യാർത്ഥികൾ, സ്കൂളുകൾ)
കോട്ടയം: 7396 (92) കാഞ്ഞിരപ്പള്ളി : 5123 (72) കടുത്തുരുത്തി : 3232 (42) പാലാ : 3177 (46) ആകെ 18,928 (252)