പരിശോധനയും ക്ലാസും
Tuesday 21 February 2023 12:57 AM IST
ചേർത്തല:ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ വൈദ്യുതി ബോർഡിലെ ജീവനക്കാർക്കായി മെഡിക്കൽ ക്യാമ്പ് നടത്തി.ചേർത്തല 66 കെ. വി സബ് സ്റ്റേഷനിലാണ് പരിശോധനയും ക്ലാസും നടത്തിയത്. താലൂക്ക് ആസ്ഥാന ആശുപത്രിയിലെ ജീവിത ശൈലീ രോഗക്ലിനിക്കിലെ ഡോ.ആര്യ ക്ലാസ് നയിച്ചു.ഹെൽത്ത് ഇൻസ്‌പെക്ടർ സനിൽ,ജിൻസി, അമ്പിളി, ശാലിനി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ചേർത്തല ട്രാൻസ്മിഷൻ സബ് ഡിവിഷൻ അസി.എക്സിക്യൂട്ടീവ് എൻജിനീയർ ഷൈനി എബ്രഹാം,എസ്.എൽ പുരം അസി.എൻജിനീയർ ബി.സുദർശനൻ, ചേർത്തല സ്റ്റേഷൻ എൻജിനീയർ ജോസഫ് എന്നിവർ സംസാരിച്ചു.