ഗതാഗതം നിരോധിച്ചു

Tuesday 21 February 2023 12:58 AM IST
ഗതാഗതം നിരോധിച്ചു

​​​​​​​​​​​ആലപ്പുഴ : എസ്.എൽ പുരം റോഡിൽ മടയംതോടിൽ കലുങ്കിന്റെ നിർമാണം നാളെ മുതൽ ആരംഭിക്കുന്നതിനാൽ ഈ റോഡിലൂടെയുള്ള വാഹനഗതാഗതം പൂർണമായി നിരോധിച്ചു. എസ്.എൽ പുരം റോഡിലൂടെ തെക്കുനിന്നു വരുന്ന വാഹനങ്ങൾ സാംസ്‌കാരിക നിലയം ജംഗ്ഷനിൽ നിന്ന് പടിഞ്ഞാറോട്ട് തിരിഞ്ഞ് എൻ.എച്ചിലേക്കും കിഴക്കോട്ട് തിരിഞ്ഞ് സ്റ്റേറ്റ് ഹൈവേയിലെ കോമളപുരം, ഗുരുപുരം ജംഗ്ഷനിലേക്ക് പ്രവേശിക്കണം. എസ്.എൽ. പുരം റോഡിൽ കൂടി വടക്കുനിന്നു വരുന്ന വാഹനങ്ങൾ നവജീവൻ ജംഗ്ഷനിൽ നിന്ന് പടിഞ്ഞാറോട്ട് തിരിഞ്ഞ് എൻ.എച്ചിലേക്കും കിഴക്കോട്ട് തിരിഞ്ഞ് നേതാജി ജംഗ്ഷനിലും ലെനിൻ കോർണൽ ജംഗ്ഷനിൽ നിന്നും റോഡ് മുക്ക് ജംഗ്ഷനിലേക്കും പ്രവേശിക്കേണ്ടതാണെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം അസി.എൻജിനീയർ അറിയിച്ചു.