മെഡിക്കൽ ക്യാമ്പ്
Tuesday 21 February 2023 12:00 AM IST
ആലപ്പുഴ : കനിവ് പെയിൻ ആൻഡ് പാലയേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ആര്യാട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പി പി ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എംഎൽഎയുടെ 'എന്റെ ആലപ്പുഴ 'പദ്ധതിയിൽ നിന്ന് ഓക്സിജൻ കോൺസെൻട്രേറ്റർ വിതരണവും നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി.മഹീന്ദ്രൻ അദ്ധ്യക്ഷനായി. സാഹിത്യ അക്കാദമിയുടെ ആദരംലഭിച്ച എൻ.എസ്.ജോർജിനെ ചടങ്ങിൽ ആദരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ആർ.റിയാസ്, പഞ്ചായത്ത് പ്രസിഡന്റ് ജി.ബിജുമോൻ, വൈസ് പ്രസിഡന്റ് ബിപിൻരാജ്, ഷീന സനൽകുമാർ, കവിത ഹരിദാസ് തുടങ്ങിയവർ സംസാരിച്ചു