വഞ്ചനാ ദിനാചരണം

Tuesday 21 February 2023 12:01 AM IST
വഞ്ചനാ ദിനാചരണം

ആലപ്പുഴ : കേന്ദ്ര, സംസ്ഥാന ബഡ്ജറ്റുകളിൽ അങ്കണവാടി ജീവനക്കാർക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിക്കാത്തതിൽ പ്രതിഷേധിച്ച് ഇന്ത്യൻ നാഷണൽ അങ്കണവാടി എംപ്‌ളോയീസ് ഫെഡറേഷന്റെ നേതൃത്വത്തിൽ ജില്ലയിലെ അങ്കണവാടി ജീവനക്കാർ വഞ്ചനാ ദിനം ആചരിച്ചു.

മിനി സിവിൽ സ്റ്റേഷനു മുന്നിൽ നടന്ന പ്രതിഷേധസമരം ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് സി.കെ.വിജയകുമാർ ഉദ്ഘാടനം ചെയ്തു.

ജില്ലാ ജനറൽ സെക്രട്ടറി വി.എ.ഐഡാമ്മ, സുജാത എസ്, പി.ജെ.ഷീജ , ഗ്രേസി, ലത എസ്., സാറാമ്മ, ജോളി കുര്യൻ, ബീന നൗഷാദ്, ജയന്തി, മെറീന തുടങ്ങിയവർ സംസാരിച്ചു.