പഞ്ചായത്തിനെതിരെ മനുഷ്യാവകാശ കമ്മിഷൻ

Tuesday 21 February 2023 12:02 AM IST
മനുഷ്യാവകാശ കമ്മിഷൻ

ആലപ്പുഴ: അയൽവാസിയുടെ വീടിന്റെ മേൽക്കൂരയിൽ നിന്നുള്ള വെള്ളം മഴക്കാലത്ത് തന്റെ വീട്ടിലേക്ക് ഒഴുകിയെത്തുകയാണെന്ന പരാതിയിൽ പഞ്ചായത്ത് രണ്ടു വർഷം മുമ്പ് നൽകിയ നോട്ടീസ് വീട്ടുടമ അവഗണിച്ചിട്ടും പഞ്ചായത്ത് തുടർനടപടികൾ സ്വീകരിക്കാത്തതിൽ മനുഷ്യാവകാശ കമ്മീഷന്റെ വിമർശനം. കഞ്ഞിക്കുഴി പഞ്ചായത്ത് ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികൾ ഒരു മാസത്തിനകം അറിയിക്കണമെന്ന് കമ്മീഷൻ അംഗം വി. കെ.ബീനാകുമാരി ആവശ്യപ്പെട്ടു. ചേർത്തല മായിത്തറ കോന്നോത്തുവെളിയിൽ ലാൽ സദനത്തിൽ നാരായണൻ സമർപ്പിച്ച പരാതിയിലാണ് എതിർകക്ഷി മായിത്തറ മയൂഖത്തിൽ കനകസേനന് 2020 ഒക്ടോബർ 30ന് കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് നോട്ടീസ് നൽകിയത്.