ബോധവത്കരണ ക്ലാസ്

Tuesday 21 February 2023 1:29 AM IST
ബോധവത്കരണ ക്ലാസ്

അരൂർ : ശാന്തിഗിരി ആശ്രമത്തിലെ പൂജിതപീഠ സമർപ്പണാഘോഷത്തിന്റെ ഭാഗമായി ശാന്തിഗിരി ഗുരു മഹിമയുടെ നേതൃത്വത്തിൽ ചമ്മനാട് ഇ.സി.ഇ.കെ. യൂണിയൻ ഹൈസ്കൂളിൽ 'പരീക്ഷപ്പേടി' എന്ന വിഷയത്തിൽ ക്ലാസ് സംഘടിപ്പിച്ചു. സ്കൂൾ മാനേജർ അനിൽ ബി.കുമാർ അദ്ധ്യക്ഷനായി. ഹെഡ്മിസ്ട്രസ് ജി.വിജയശ്രീ സംസാരിച്ചു. ആശ്രമം അഡ്വൈസറി കമ്മിറ്റി അംഗം ജി.ജയകുമാർ ക്ലാസ് നയിച്ചു. ഗുരുമഹിമ ഗവേണിംഗ് കമ്മറ്റി അംഗം എൽ.മംഗളവല്ലി., ഗുരു മഹിമ അംഗങ്ങളായ ഹരിത എസ്,. ഭാഗ്യശ്രീ എ.എസ്, എ.എസ്.ശ്രീലക്ഷ്മി, ശാന്തിനി രാജേന്ദ്രൻ, കെ പി.ശാന്തിപ്രഭ എന്നിവർ നേതൃത്വം നൽകി.