പ്രതിഷേധ ധർണ സംഘടിപ്പിച്ചു

Tuesday 21 February 2023 1:34 AM IST

നെടുമങ്ങാട്:അരുവിക്കര -ചെറിയകൊണ്ണി കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ അരുവിക്കര ഗ്രാമപഞ്ചായത്ത് ഓഫീസിനു മുൻപിൽ പഞ്ചായത്ത് ഭരണസ്തംഭനത്തിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ ധർണ കെ.പി.സി.സി സെക്രട്ടറി അഡ്വ.ബി.ആർ.എം.ഷഫീർ ഉദ്ഘാടനം ചെയ്തു.അരുവിക്കര മണ്ഡലം പ്രസിഡന്റ് വെളളൂർക്കോണം അനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു.യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി അഡ്വ.വീണ.എസ്.നായർ മുഖ്യ പ്രഭാഷണം നടത്തി.സമാപന സമ്മേളനം മുൻ എം.എൽ.എ കെ.എസ്.ശബരിനാഥൻ ഉദ്ഘാടനം ചെയ്തു.പഞ്ചായത്തിന്റെ വിവിധ ആവശ്യങ്ങളുന്നയിച്ച് ഭരണ സമിതിയുടെ തെറ്റായ നയങ്ങൾക്കുമെതിരെയും ആയിരുന്നു ധർണ.ബ്ലോക്ക്‌ പ്രസിഡന്റ്‌ സി.ആർ.ഉദയകുമാർ,കോൺഗ്രസ്‌ ചെറിയകൊണ്ണി മണ്ഡലം പ്രസിഡന്റ്‌ എസ്.ആർ.സന്തോഷ്‌,പഞ്ചായത്ത് പാർലമെന്ററി പാർട്ടി ലീഡർ രമേശ് ചന്ദ്രൻ,മെമ്പർമാരായ സജ്ജാദ്,സതീഷ് കുമാർ,സിന്ധു.ആർ.എസ്.ലീനാറാണി,ബ്ലോക്ക്‌ സെക്രട്ടറി തോപ്പിൽ ശശിധരൻ,ബ്ലോക്ക്‌ ട്രഷറർ ഇ.എ സലാം, ഐ.എൻ.ടി.യു.സി അരുവിക്കര മണ്ഡലം പ്രസിഡന്റ്‌ ഷാജഹാൻ,യൂത്ത് കോൺഗ്രസ്‌ അരുവിക്കര മണ്ഡലം പ്രസിഡന്റ്‌ സജിൻ വെളളൂർക്കോണം എന്നിവർ പങ്കെടുത്തു.