മുപ്ലിയം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന് ഇനി പുതിയ കെട്ടിടം

Tuesday 21 February 2023 12:07 AM IST

മൂപ്ലിയം: ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന്റെ പുതിയ കെട്ടിട നിർമ്മാണ ഉദ്ഘാടനം കെ.കെ. രാമചന്ദ്രൻ എം.എൽ.എ നിർവഹിച്ചു. 3.87 കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്. ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ് അദ്ധ്യക്ഷയായി. എസ്.എസ്.കെ ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന സ്റ്റാർട്‌സ് പ്രീ സ്‌കൂൾ പദ്ധതി പ്രകാരമുള്ള കളിത്തൊട്ടിലിന്റെ നിർമ്മാണോദ്ഘാടനവും എം.എൽ.എ നിർവഹിച്ചു.

കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രഞ്ജിത്ത്, വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ജി. അശോകൻ, പുഷ്പകരൻ ഒറ്റാലി, വിജിത ശിവദാസൻ, കെ. സൗദാമിനി, എം.വി. ഉഷ, ഇ.വി. ഷാബു തുടങ്ങിയവർ പങ്കെടുത്തു.

പുതിയ കെട്ടിടം 100 വർഷം പഴക്കമുള്ള ജീർണിച്ച ഓട് കെട്ടിടം പൊളിച്ചാണ് 18 ക്ലാസ് മുറികളും ലിഫ്ട്, ഫയർ സേഫ്ടി തുടങ്ങിയ സൗകര്യങ്ങളോടെ പുതിയ കെട്ടിടം നിർമ്മിക്കുന്നത്. മൂന്നുനിലകളിലായുള്ള കെട്ടിടത്തിന് 1290.86 മീറ്റർ സ്‌ക്വയർ വിസ്തൃതിയുണ്ട്. ഓരോ നിലയിലും 6 മീറ്റർ വീതം നീളവും വീതിയുമുള്ള ആറ് ക്ലാസ് മുറികളും രണ്ട് ഗോവണിയും വരാന്തയും ടോയ്‌ലറ്റ് ബ്ലോക്കും ഉൾപ്പെടെയാണ് നിർമ്മിക്കുക. കിഫ്ബി ഫണ്ട് ഉപയോഗിച്ച് കിലയുടെ മേൽനോട്ടത്തിൽ എൽ.എസ്.ജി.ഡി യാണ് നിർമ്മാണം നടത്തുന്നത്.