വെസ്റ്റ് പള്ളൂർ ഒരുമ ഫെസ്റ്റ് 2023

Tuesday 21 February 2023 12:29 AM IST
പള്ളൂർ ഒരുമ ഫെസ്റ്റ് 2023 പൊലീസ് സൂപ്രണ്ട് രാജശങ്കർ വെള്ളാട്ട് ഉദ്ഘാടനം ചെയ്യുന്നു.

മാഹി: പോയകാലത്തേക്കുള്ള പിന്മടക്കം അസാദ്ധ്യമെങ്കിലും, മൂല്യങ്ങളുടെ ശോഷണം തടയാൻ നമുക്കാവണമെന്നും അത് സമൂഹത്തിന്റെ നിലനിൽപ്പിന് അനിവാര്യമാണെന്നും മാഹി പൊലീസ് സൂപ്രണ്ട് രാജശങ്കർ വെള്ളാട്ട് അഭിപ്രായപ്പെട്ടു. വെസ്റ്റ് പള്ളൂർ ഒരുമ ഫെസ്റ്റ് 2023 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാല്യകൗമാരങ്ങൾ ലഹരിയിലേക്കും വിധ്വംസക പ്രവർത്തനങ്ങളിലേക്കും വഴി തെറ്റാതിരിക്കാൻ നാട്ടുകൂട്ടങ്ങൾക്ക് ഏറെ ചെയ്യാനുണ്ടെന്ന് എസ്.പി സോദാഹരണ സഹിതം ചൂണ്ടിക്കാട്ടി. പ്രസിഡന്റ് കെ. സുജിത്ത് അദ്ധ്യക്ഷത വഹിച്ചു. പി. രതീഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു മുഖ്യഭാഷണം നടത്തി. എം. വിദ്യ സംസാരിച്ചു. വിവിധ മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. മനീഷ് പാലോള്ളതിൽ സ്വാഗതവും ഷീല നന്ദിയും പറഞ്ഞു. തുടർന്ന് നൃത്ത - സംഗീത മാന്ത്രിക രാവ് അരങ്ങേറി.