കാർഷിക സർവകലാശാല: വഞ്ചനാദിനാചരണം ഇന്ന്

Tuesday 21 February 2023 1:08 AM IST

തൃശൂർ: കാർഷിക സർവകലാശാലയിൽ ജനാധിപത്യം പുന:സ്ഥാപിക്കണമെന്നും മുൻ വി.സിയുടെ പ്രതികാര നടപടി പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് സർവകലാശാല ജനാധിപത്യ സംരക്ഷണ സമിതി ഇന്ന് സർവകലാശാലയിൽ വഞ്ചനാദിനം ആചരിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. നടപടിയുണ്ടായില്ലെങ്കിൽ അനിശ്ചിതകാല നിരാഹാര സത്യഗ്രഹം ഉൾപ്പെടെ തുടങ്ങും. കഴിഞ്ഞ ഒക്ടോബറിൽ ഈ ആവശ്യമുന്നയിച്ച് 51 ദിവസം സമരം ചെയ്തിരുന്നു. പ്രശ്‌നം പരിഹരിക്കാമെന്ന് കൃഷിമന്ത്രിയും ഭരണസമിതി അംഗം കൂടിയായ റവന്യൂമന്ത്രിയും ഉറപ്പ് നൽകി രണ്ടര മാസം കഴിഞ്ഞെങ്കിലും പാലിച്ചില്ല. അസോസിയേഷൻ സെക്രട്ടറിയെ തരംതാഴ്ത്തിയത് പിൻവലിക്കുക, അന്യായ സ്ഥലംമാറ്റം റദ്ദാക്കി അർഹമായത് നൽകുക, അബാർഡ് തൊഴിലാളികളുടെ പ്രശ്‌നം പരിഹരിക്കുക തുടങ്ങിയവയാണ് ആവശ്യങ്ങൾ. പത്രസമ്മേളനത്തിൽ ഡോ.പി.കെ.സുരേഷ്‌കുമാർ, സി.വി.ഡെന്നി, ബി.ഷിറാസ് തുടങ്ങിയവർ പങ്കെടുത്തു.