വ്യാപാരികളുടെ വാഹന പ്രചാരണജാഥ ഇന്ന്

Tuesday 21 February 2023 1:16 AM IST

തൃശൂർ: വ്യാപാര മേഖലയോടുള്ള സർക്കാരിന്റെ അവഗണനയ്‌ക്കെതിരെ 28ന് നടത്തുന്ന സെക്രട്ടേറിയറ്റ് ധർണ്ണയുടെ ഭാഗമായി തൃശൂരിൽ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി.അബ്ദുൾ ഹമീദ് വാഹന പ്രചാരണജാഥ നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഇന്ന് രാവിലെ 9ന് പട്ടിക്കാട് നിന്നും തുടങ്ങും. ജില്ലയിലെ പ്രധാന കേന്ദ്രങ്ങൾ പിന്നിട്ട് 23ന് വൈകിട്ട് ആറിന് തൃശൂർ കോർപ്പറേഷന് മുന്നിൽ സമാപിക്കും. പെട്രോളിയം ഉത്പന്നങ്ങളുടെ സെസ് പിൻവലിക്കുക, ഹെൽത്ത് കാർഡുമായി ബന്ധപ്പെട്ട് വാക്‌സിനേഷൻ ഉൾപ്പെടെയുള്ളവയ്ക്കുള്ള അനാവശ്യ നിബന്ധന പിൻവലിക്കുക, വർദ്ധിപ്പിച്ച വൈദ്യുതി, വെള്ളം നിരക്ക് പിൻവലിക്കുക തുടങ്ങിയവയാണ് ആവശ്യങ്ങൾ. പത്രസമ്മേളനത്തിൽ ജില്ല ജന.സെക്രട്ടറി എൻ.ആർ.വിനോദ്കുമാർ, സെക്രട്ടറിമാരായ വി.ടി.ജോർജ്, ജോഷി തേറാട്ടിൽ, പി.വി.സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.