ബിസിനസ് കോൺക്ളേവ് 25ന്

Tuesday 21 February 2023 1:21 AM IST

തൃശൂർ: തൃശൂർ മാനേജ്‌മെന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 25ന് രാവിലെ 9.30ന് ഹയാത്ത് റീജൻസിയിൽ വിമെൻ ഇൻ ബിസിനസ് കോൺക്‌ളേവ് നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഡോ.എം.ബീന ഉദ്ഘാടനം ചെയ്യും.

വീസ്റ്റാർ ക്രിയേഷൻ ഫൗണ്ടർ ചെയർപേഴ്‌സൺ ഷീല കൊച്ചൗസേപ്പ്, ഫെഡറൽ ബാങ്ക് എക്‌സിക്യുട്ടീവ് ഡയറക്ടർ ശാലിനി വാര്യർ, എച്ച്.സി.എൽ എഡ്യൂടെക്ക് ഗ്‌ളോബൽ ഹെഡ് ശ്രീമതി ശിവശങ്കർ, ഡോ.ധന്യ മേനോൻ പട്ടത്തിൽ, ഗായിക മഞ്ജരി എന്നിവർ ചർച്ച നയിക്കും. ടി.എം.എ മണപ്പുറം റോക്കറ്റ് പിച്ച് ബിസിനസ് കൺടസ്റ്റിന്റെ ഗ്രാന്റ് ഫിനാലെയിൽ ഗീത സലീഷ്, ആശ സുരേഷ്, സപ്ന കല്ലിങ്കൽ എന്നിവർ മത്സരിക്കും. സമാപന സമ്മേളനം മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. പങ്കെടുക്കാൻ താത്പര്യമുള്ളവർ 9895760505 നമ്പറിൽ ബന്ധപ്പെടണമെന്ന് പ്രസിഡന്റ് കെ.പോൾ തോമസ്, വൈസ് പ്രസിഡന്റ് ജിയോ ജോബ്, സെക്രട്ടറി മനോജ്കുമാർ എം, മീര രാജീവൻ, രേണു ശ്രീരഞ്ജ് എന്നിവർ അറിയിച്ചു