ആയുർവേദ തെറാപ്പിസ്റ്റ് ഒഴിവ്
Tuesday 21 February 2023 1:23 AM IST
തൃശൂർ: ജില്ലയിൽ നാഷണൽ ആയുഷ് മിഷൻ വഴി ഗവ. ആയുർവേദ ആശുപ്രതികളിലേക്ക് അനുവദിച്ചിരിക്കുന്ന ആയുർവേദ തെറാപ്പിസ്റ്റ് തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റും കോപ്പികളും സഹിതം ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മിഷൻ ജില്ല ഓഫീസിൽ 28ന് രാവിലെ 9ന് അഭിമുഖത്തിന് ഹാജരാകണം. യോഗ്യത: കേരള സർക്കാർ നടത്തിയ ആയുർവേദ തെറാപ്പിസ്റ്റ് കോഴ്‌സ് വിജയിച്ചിരിക്കണം. പ്രതിമാസ വേതനം: 14,700 രൂപ. ഉയർന്ന പ്രായപരിധി 40.ഫോൺ: 811 302 8721.