അയനം - എ.അയ്യപ്പൻ കവിതാ പുരസ്കാരം

Tuesday 21 February 2023 1:29 AM IST

തൃശൂർ: വാക്കുകൾ കൊണ്ടുള്ള വെറും നിർമ്മാണ വേലയല്ല കവിത അത് വാഗ് ലീലയാണെന്ന് എഴുത്തുകാരനും നിരൂപകനുമായ കെ.സി. നാരായണൻ പറഞ്ഞു. അയനം എ.അയ്യപ്പൻ കവിതാ പുരസ്‌കാരം എം.എസ്.ബനേഷിന്റെ പേരക്കാവടി എന്ന കാവ്യസമാഹാരത്തിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ എഴുത്തുകാർ ഭാഷാ ബോധത്തിൽ സൂക്ഷ്മത കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. അയനം ചെയർമാൻ വിജേഷ് എടക്കുന്നി അദ്ധ്യക്ഷത വഹിച്ചു. കുഴൂർ വിത്സൻ, ഡോ.അനു പാപ്പച്ചൻ, ഡോ.രോഷ്‌നി സ്വപ്ന, സുബീഷ് തെക്കൂട്ട്, ടി.ജി.അജിത, എം.ആർ.മൗനീഷ് എന്നിവർ സംസാരിച്ചു. എം.എസ്.ബനേഷ് മറുപടി പറഞ്ഞു.