അനധികൃത സൗന്ദര്യ വർദ്ധക ഉത്പന്നങ്ങൾ പിടിച്ചെടുത്തു

Tuesday 21 February 2023 1:36 AM IST

തൃശൂർ: അസിസ്റ്റന്റ് ഡ്രഗ്‌സ് കൺട്രോളറുടെ കാര്യാലയത്തിലെ ഡ്രഗ്‌സ് ഇൻസ്‌പെക്ടർമാർ ഓപ്പറേഷൻ സൗന്ദര്യയുടെ ഭാഗമായി കുന്നംകുളം, മനക്കൊടി എന്നിവിടങ്ങളിലെ കോസ്‌മെറ്റിക് ഷോപ്പുകളിൽ നടത്തിയ പരിശോധനയിൽ ലൈസൻസ് ഇല്ലാതെ നിർമ്മിച്ച കോസ്‌മെറ്റിക് ഉത്പന്നങ്ങൾ പിടിച്ചെടുത്തു.

ഇറക്കുമതി ചെയ്തതാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിൽപ്പന നടത്തുന്നതും, ബല്ലോ ഉൽപാദകരുടെ ലേബലോ ഇല്ലാത്തതുമായ ഉത്പന്നങ്ങളും പിടിച്ചെടുത്തു. ഈ സ്ഥാപനങ്ങൾക്കെതിരെ കേസെടുക്കുകയും ഉൽപന്നങ്ങൾ അതത് കോടതികളിൽ ഹാജരാക്കുകയും ചെയ്തു. തൃശൂർ അസിസ്റ്റന്റ് ഡ്രഗ്‌സ് കൺട്രോളറുടെ കാര്യാലയത്തിലെ ഡ്രഗ്‌സ് ഇൻസ്‌പെക്ടർമാരായ വി.എസ്.ധന്യ, ആർ.മഹാലക്ഷ്മി, റെനിതാ റോബർട്ട്, എ.വി.ജിഷ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. അനധികൃത ഉൽപന്നങ്ങൾ വിൽപ്പന നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അസിസ്റ്റന്റ് ഡ്രഗ്‌സ് കൺട്രോളർ പി.കെ.ശശി അറിയിച്ചു