ശാസ്ത്ര സഹിത്യ കാൽനട പദയാത്ര.

Wednesday 22 February 2023 1:23 AM IST

വൈക്കം . ശാസ്ത്രം ജനന്മയ്ക്ക് ശാസ്ത്രം നവകേരളത്തിന് എന്ന സന്ദേശവുമായി കേരള ശാസ്ത്ര സഹിത്യ പരീക്ഷത്ത് നടത്തുന്ന സംസ്ഥാന കാൽനട പദയാത്രയ്ക്ക് വൈക്കം ഇണ്ടംതുരുത്തി മനയിൽ സ്വികരണം നൽകി. ജില്ലയുടെ അതിർത്തിയായ കാട്ടികുന്നിൽ സി പി ഐ. നേതാവ് ബിനോയി വിശ്വം എം പി സ്വീകരിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റും ജാഥ ക്യാപ്റ്റപനുമായ കെ വി കുഞ്ഞുകൃഷ്ണൻ, വൈസ് ക്യാപ്റ്റൻ ബി രമേശ്, ശാസ്ത്ര സാഹിത്യ പരിക്ഷത്ത് ജനറൽ സെക്രട്ടറി ജോജി കൂട്ടൂമ്മേൽ, എൽ ഷൈലജ, ടി എൻ രമേശൻ, എം ഡി ബാബുരാജ്, ഡി രഞ്ജിത്കുമാർ, സി കെ ആശ എം എൽ എ, കെ കെ ചന്ദ്രബാബു, പി സുഗതൻ, എൻ അനിൽ ബിശ്വാസ് എന്നിവർ പ്രസംഗിച്ചു.