മറവൻതുരുത്തിൽ നികുതി ക്യാമ്പ്.

Wednesday 22 February 2023 1:05 AM IST

വൈക്കം . മറവൻതുരുത്ത് ഗ്രാമപഞ്ചായത്തിലെ കെട്ടിട നികുതി ക്യാമ്പ് ഇന്ന് മുതൽ ഏഴു വരെ നടക്കും. വലിയാലിൽ ചുവട്ടിൽ ഉപേന്ദ്രന്റെ കടക്ക് സമീപം, 23ന് ആശുപത്രി ജംഗ്ഷൻ ചെമ്മനാകരി, 24ന് എ കെ ഡി എസ് ആഫീസ് തറവട്ടം, 25ന് ചിറേക്കടവ് ജംഗ്ഷൻ, 27ന് ചാത്തനാട് കൈത്തറി സൊസൈറ്റി, 28ന് വായനശാല ഇടവട്ടം, മാർച്ച് ഒന്നിന് പാലാംകടവ് ജംഗ്ഷൻ, രാണ്ടിന് കൂട്ടുമ്മേൽ ജംഗ്ഷൻ, മൂന്നിന് കൃഷ്ണപിള്ള ജംഗ്ഷൻ, നാലിന് ഗ്രാമസേവ കേന്ദ്രം തുരുത്തുമ്മ, ആറിന് സാംസ്കാരിക നിലയം ചെമ്മനാകരി, ഏഴിന് സർവീസ് സഹകരണബാങ്ക് ടോൾ എന്നിവിടങ്ങളിൽ രാവിലെ 11.30 മുതൽ വൈകിട്ട് മൂന്ന് വരെയാണ് ക്യാമ്പ്.