പാസിംഗ് ഔട്ട് പരേഡ് ഇന്ന്.

Wednesday 22 February 2023 12:52 AM IST

കോട്ടയം : സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി കോട്ടയത്തിന്റെ ആഭിമുഖ്യത്തിൽ എസ്. പി.സി പദ്ധതി നിലവിലുള്ള 9 സ്കൂളുകളിലെ (5 ഹയർ സെക്കൻഡറി സ്കൂൾ, 4 ഹൈസ്കൂൾ) 400 ഓളം കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് ഇന്ന് രാവിലെ 8ന് കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കും. ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്ക് മുഖ്യാതിഥിയായിരിക്കും. കോട്ടയം അഡീഷണൽ എസ്.പി ഷാജു പോൾ, എസ്. പി. സി പദ്ധതി ജില്ലാ നോഡൽ ഓഫീസറും നാർക്കോട്ടിക്ക് സെൽ ഡിവൈ എസ് പി യുമായ സി ജോൺ, കോട്ടയം ഡിവൈ. എസ്. പി അനീഷ്, പദ്ധതി അസിസ്റ്റ​ന്റ് നോഡൽ ഓഫീസർ ജയകുമാർ ഡി, എസ്.എച്ച്.ഒ മാർ, അദ്ധ്യാപകർ, രക്ഷകർത്താക്കൾ, മറ്റ് കേഡറ്റുകൾ എന്നിവർ പങ്കെടുക്കും.