ബീച്ച് അംബ്രല്ല വിതരണം 25ന് .                            

Wednesday 22 February 2023 12:55 AM IST

കോട്ടയം . ജില്ലയിലെ വഴിയോര ലോട്ടറി കച്ചവടക്കാരായ ക്ഷേമനിധി അംഗങ്ങൾക്ക് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസ് നൽകുന്ന സൗജന്യ ബീച്ച് അംബ്രല്ലയുടെ വിതരണം ‌25ന് വൈകിട്ട് മൂന്നിന് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. തിരുനക്കര അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് അംഗം ഫിലിപ്പ് ജോസഫ് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ ഭാഗ്യക്കുറി ഓഫീസർ കെ എസ് അനിൽകുമാർ, ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസർ എ എസ് പ്രിയ, അസിസ്റ്റന്റ് ഭാഗ്യക്കുറി ഓഫീസർ സി എൻ മധുസൂദന കൈമൾ തുടങ്ങിയവർ പങ്കെടുക്കും.