സൗജന്യ വന്ധ്യത നിർണയ ക്യാമ്പ്.

Wednesday 22 February 2023 12:59 AM IST

പൊൻകുന്നം. അരവിന്ദ ആശുപത്രി, ചേർത്തല കിൻഡർ വിമൻസ് ആശുപത്രിയുമായി ചേർന്ന് സൗജന്യ വന്ധ്യത നിർണയ ക്യാമ്പ് നടത്തുമെന്ന്‌ ഭാരവാഹികൾ പത്രസേേമ്മളനത്തിൽ അറിയിച്ചു. ഐ.വി.എഫ് ക്ലിനിക്കിന്റെ ഉദ്ഘാടനം നാളെ രാവിലെ 10ന് ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി.ആർ. ശ്രീകുമാർ നിർവഹിക്കും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് പരിശോധന, യു.എസ്.ജി സ്‌കാനിംഗ്, കൗൺസലിംഗ് എന്നിവ സൗജന്യമാണ്. വന്ധ്യത ചികിത്സ മുടങ്ങിപ്പോയവർക്കും വർഷങ്ങളായി കുട്ടികളില്ലാത്തവർക്കും അണ്ഡാശയമുഴ, ഗർഭാശയമുഴ, ബീജത്തിന്റെ എണ്ണക്കുറവ്, ചലനശേഷിക്കുറവ് തുടങ്ങിയവക്കെല്ലാം ചികിത്സയൊരുക്കും. എല്ലാമാസവും മൂന്നാമത്തെ വ്യാഴാഴ്ചയാണ് സൗജന്യ ക്യാമ്പ് നടക്കുന്നത്. സൗജന്യ ടെലികൗൺസലിംഗിനും ബന്ധപ്പെടാം. ഫോൺ: 9497014111. പത്രസമ്മേളനത്തിൽ അരവിന്ദ സെക്രട്ടറി മിഥുൽ എസ്. നായർ, അഡ്മിനിസ്‌ട്രേറ്റർ ടി.കെ. ശ്രീകുമാർ, കിൻഡർ ഹോസ്‌പിറ്റൽ യൂണിറ്റ് ഹെഡ് ആന്റോ ട്വിങ്കിൾ, ഡോ. ഭാഗ്യവതി നമ്പ്യാർ, ഡോ. ജെ.ആർ. രശ്മി എന്നിവർ പങ്കെടുത്തു.