ചലച്ചിത്രമേളയിൽ സംഗീതസന്ധ്യ
Wednesday 22 February 2023 12:01 AM IST
കോട്ടയം . സംസ്ഥാന ചലച്ചിത്ര അക്കാഡമി 24 മുതൽ 28 വരെ സംഘടിപ്പിക്കുന്ന കോട്ടയം രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി മൂന്നു ദിവസങ്ങളിൽ കലാ സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിക്കും. 25, 26, 27 തീയതികളിൽ വൈകിട്ട് ഏഴിന് പഴയ പൊലീസ് മൈതാനത്തെ സാംസ്‌കാരിക വേദിയിലാണ് പരിപാടി. 25ന് തകര മ്യൂസിക് ബാൻഡ് സംഗീത പരിപാടി അവതരിപ്പിക്കും. 26ന് വൈകിട്ട് ഏഴിന് 'യ ര ല വ" കളക്റ്റീവിന്റെ അക്ഷരമാല എന്ന സംഗീത പരിപാടി അരങ്ങേറും. 27ന് ഗസലുകളും പഴയ ഗാനങ്ങളും കൂട്ടിയിണക്കി അലോഷി ആഡംസ് സംഗീതസന്ധ്യ അവതരിപ്പിക്കും. മേളയുടെ ഭാഗമായി പുനലൂർ രാജന്റെ ചലച്ചിത്ര സംബന്ധിയായ ചിത്രങ്ങൾ ഉൾപ്പെടുത്തി എക്‌സിബിഷൻ സംഘടിപ്പിക്കും.