തിരുവമ്പാടിയിൽ പ്രതിഷ്ഠാദിനം 22ന്

Wednesday 22 February 2023 12:11 AM IST

തൃശൂർ: തിരുവമ്പാടിയിൽ പ്രതിഷ്ഠാദിനം 22ന് ആഘോഷിക്കും. രാവിലെ 4.30ന് നടത്തുറപ്പ്, നിർമ്മാല്യ ദർശനം, വാകചാർത്ത്, കേളി എന്നിവയും ശിവൻ പെരിങ്ങോട്ടുകര അവതരിപ്പിക്കുന്ന അഷ്ടപദിയും നടക്കും. ഉഷപ്പൂജയ്ക്ക് ശേഷം വിശേഷാൽ ശീവേലിക്ക് പഞ്ചാരിമേളം അരങ്ങേറും.

നവകം, പഞ്ചഗവ്യം, എന്നിവയും ഉച്ചപ്പൂജയ്ക്കു ശേഷം ശ്രീഭൂതബലിയും നടക്കും. ഉച്ചയ്ക്ക് കൗസ്തുഭം ഓഡിറ്റോറിയത്തിൽ പ്രസാദ ഊട്ട് ഉണ്ടാകും. ഉച്ചതിരിഞ്ഞ് കാഴ്ച ശീവേലിയും ദീപാരാധനയ്ക്ക് നിറമാല, പഞ്ചവാദ്യം, ദീപക്കാഴ്ച എന്നിവയും നടക്കും.

ദീപാരാധനയ്ക്ക് ശേഷം രാധാകൃഷ്ണൻ മഞ്ഞപ്ര അവതരിപ്പിക്കുന്ന തായമ്പക അരങ്ങേറും. രാത്രി ശീവേലിക്ക് ശേഷം വിളക്കിന് എഴുന്നള്ളിക്കും. വിളക്കാചാരങ്ങൾക്കും ഇടയ്ക്ക പ്രദക്ഷിണത്തിനും തൃപ്പുകയ്ക്കുശേഷം നടയടക്കും.