പിണറായിയുടെ കറുപ്പ് യുദ്ധം അപഹാസ്യം: യൂത്ത് ലീഗ്
തൃശൂർ: മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിൽ കറുപ്പിന് വിലക്കേർപ്പെടുത്തി കൊണ്ട് പിണറായി ജനങ്ങളോട് നടത്തുന്ന യുദ്ധം അപഹാസ്യമാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി. ഇസ്മായിൽ. ബഡ്ജറ്റിലെ നികുതിക്കൊള്ള, ലൈഫ് മിഷൻ അഴിമതി വിഷയങ്ങളിൽ മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി നടത്തിയ കളക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അയ്യന്തോൾ ചുങ്കം പരിസരത്തു നിന്നാരംഭിച്ച പ്രകടനം കളക്ടറേറ്റിനു മുന്നിൽ ബാരിക്കേഡ് കെട്ടി പൊലീസ് തടഞ്ഞു. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് എ.എം. സനൗഫൽ അദ്ധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി നൗഷാദ് തെരുവത്ത്, ട്രഷറർ കെ.കെ. സക്കരിയ്യ, ഭാരവാഹികളായ എ.വി. അലി, ടി.എ. ഫഹദ്, കെ.എച്ച്. ജലീൽ, സാബിർ കടങ്ങോട്, പി.ജെ. ജെഫീഖ്, ഷജീർ പുന്ന, ആർ.വി. ബക്കർ, എസ്.ടി.യു ജില്ലാ ജനറൽ സെക്രട്ടറി വി.പി. മൻസൂർ അലി, ലീഗ് തൃശൂർ മണ്ഡലം പ്രസിഡന്റ് സി. സുൽത്താൻ ബാബു, ജനറൽ സെക്രട്ടറി സി.കെ. ബഷീർ പ്രസംഗിച്ചു.