പോപ്പിൻസ് ഇരിട്ടി ചാമ്പ്യൻമാർ
Tuesday 21 February 2023 9:05 PM IST
മട്ടന്നൂർ: മലക്കുതാഴെ പൈതൃകം സാംസ്‌കാരിക സമിതി, പീറ്റക്കണ്ടി കുമാരൻ സ്മാരക വായനശാല ഗ്രന്ഥാലയം എന്നിവ സംഘടിപ്പിച്ച കെ. കൃഷ്ണൻ സ്മാരക വിന്നേർസ് ട്രോഫിക്ക് വേണ്ടിയുള്ള ഫൈവ്സ് ഫുട്ബോൾ ടൂർണ്ണമെന്റിൽ പോപ്പിൻസ് ഇരിട്ടി ചാമ്പ്യൻമാരായി. സ്റ്റാർ ബോയ്സ് എഫ്.സി. കുയിലൂർ റണ്ണേഴ്സ് ട്രോഫി കരസ്ഥമാക്കി. മട്ടന്നൂർ പോലീസ് സബ് ഇൻസ്പെക്ടർ യു.കെ ജിതിൻ ഫൈനൽ മത്സരത്തിൽ ടീമംഗങ്ങളെ പരിചയപ്പെട്ടു. വാർഡ് കൗൺസിലർ എം.സീമ വിജയികൾക്കുള്ള ട്രോഫി നൽകി. പൈതൃകം പ്രസിഡന്റ് സി.ഹിരൺ അധ്യക്ഷത വഹിച്ചു.സെക്രട്ടറി സുരേഷ് നാരായണൻ,ട്രഷറർ എം.സജിൻ പി.സുബിൻ, കെ.കെ.അക്ഷയ് , ഹരീന്ദ്രൻ , എം.ജിതിൻ, കെ.നിധീഷ്, കെ.കെ. സന്തോഷ് , എം.വിഷ്ണു , പി.ഷിനോജ് എന്നിവർ നേതൃത്വം നൽകി.