വന്യമൃഗശല്യം തടയാൻ നടപടി സ്വീകരിക്കണം

Tuesday 21 February 2023 9:07 PM IST

ഇരിട്ടി: മലയോര മേഖലയിലെ വന്യമൃഗശല്യം തടയാൻ നടപടി സ്വീകരിക്കണമെന്ന് കേരള എൻ.ജി.ഒ യൂണിയൻ മട്ടന്നൂർ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം ഇരിട്ടി ഫാൽക്കൺ പ്ലാസ ഓഡിറ്റോറിയത്തിൽ സംസ്ഥാന പ്രസിഡന്റ് എം.വി.ശശിധരൻ ഉദ്ഘാടനം ചെയ്തു.ഏരിയ പ്രസിഡന്റ് ഷാജി മാവില പതാക ഉയർത്തി. ബാബു ഇടച്ചേരി രക്തസാക്ഷി പ്രമേയവും കെ.സി.ഷിന്റോ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി പി.എ.ലെനീഷ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ വി.സൂരജ് വരവുചിലവ് കണക്കും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറിയേറ്റംഗം ടി.എം.സുരേഷ് പ്രസംഗിച്ചു. ഭാരവാഹികളായി ഷാജി മാവില (പ്രസി.), ഇ.എ.ബാബു, കെ.സീമ (വൈസ് പ്രസിഡന്റുമാർ), പി.എ.ലെനീഷ് (സെക്രട്ടറി), കെ.സി.ഷിന്റോ, ഇ.പ്രിയരഞ്ജൻ (ജോ. സെക്രട്ടറിമാർ), വി. സൂരജ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.