മുഖ്യമന്ത്രിക്ക് പതിനായിരം കത്തുകളയച്ചു

Tuesday 21 February 2023 9:24 PM IST

കാഞ്ഞങ്ങാട്: കെ.എസ്.ആർ.ടി.സി മാനേജിംഗ് ഡയറക്ടറുടെ നിലപാടിൽ പ്രതിഷേധിച്ച് കെ.എസ്.ആർ.ടി.സി എംപ്ലോയീസ് യൂണിയൻ തുടക്കം കുറിക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി മുഖ്യമന്ത്രിക്ക് ട്രാൻസ്‌പോർട്ട് തൊഴിലാളികൾ 10000 കത്തുകൾ അയക്കുന്നതിന്റെ കാമ്പയിൻ കാഞ്ഞങ്ങാട് ഡിപ്പോയിൽ സംസ്ഥാന ജനറൽ സെക്രട്ടറി എസ്.വിനോദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് മോഹൻ കുമാർ പാടി , ജില്ലാ പ്രസിഡന്റ് സി.ബാലകൃഷ്ണൻ, സംസ്ഥാന വനിതാ സബ്കമ്മറ്റി കൺവീനർ രശ്മി നാരായൺ , സംസ്ഥാന എക്സി. കമ്മറ്റി അംഗം എം.എസ്.കൃഷ്ണകുമാർ , കെ.എം.ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. സംസ്ഥാന ഓഡിറ്റ് കമ്മറ്റി കൺവീനർ എം. ലക്ഷ്മണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാസെക്രട്ടറി എം.സന്തോഷ് സ്വാഗതവും കാഞ്ഞങ്ങാട് യൂണിറ്റ് സെക്രട്ടറി കെ.ആർ.വിജു നന്ദിയും പറഞ്ഞു.