വാഹനയാത്രക്കാർ ജാഗ്രതൈ, ഷോളയാറിൽ വീണ്ടും കബാലി

Wednesday 22 February 2023 12:00 AM IST

ചാലക്കുടി: മലക്കപ്പാറ റോഡിൽ വീണ്ടും കാട്ടാന കബാലി പ്രത്യക്ഷപ്പെട്ടു. മാസങ്ങൾക്ക് മുമ്പ് മദപ്പാടോടെ കണപ്പെട്ട കൊമ്പനാണ് വീണ്ടും ഇന്നലെ ഷോളയാറിൽ റോഡിലിറങ്ങിയത്. പവ്വർ ഹൗസിന് സമീപത്തെത്തിയ കബാലി ഏറെ നേരത്തിനു ശേഷം തിരിച്ചുപോയി. മാസങ്ങൾക്ക് മുമ്പ് മദപ്പാടു കാണപ്പെട്ട ആന മലക്കപ്പാറയിലേക്ക് പോകുന്ന വിനോദ സഞ്ചാരികളുടെ അടക്കം വാഹനങ്ങൾക്ക് നേരെ പാഞ്ഞടുത്തിരുന്നു.

ആക്രമണ സ്വാഭാവം കാണിച്ചിരുന്നതിനാൽ മലക്കപ്പാറയിലേക്ക് സ്വാകാര്യ വാഹനങ്ങളുടെ യാത്ര നിരോധിച്ചിരുന്നു. ഈ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ് ഏറെദൂരെ പിന്നിലേക്ക് പോയത് ഏറെ ചർച്ചയാവുകയും ചെയ്തു. കെ.എസ്.ആർ.ടി.സി ബസ് കുത്തിമറിക്കാനും ശ്രമിച്ചു. കബാലി പിന്നീട് കാട് കയറിയപ്പോഴാണ് എല്ലാ വാഹനങ്ങളുടെയും സഞ്ചാരവിലക്ക് പിൻവലിച്ചത്.