കർഷക കോൺഗ്രസ് ആർ.ഡി.ഓഫീസ് മാർച്ച് 3ന് 

Tuesday 21 February 2023 9:27 PM IST

കാഞ്ഞങ്ങാട്: കാർഷിക മേഖലയിലെ വിവിധ പ്രശ്നങ്ങളുന്നയിച്ചു കൊണ്ട് കാഞ്ഞങ്ങാട് ആർ.ഡി. ഓഫീസിലേക്ക് മാർച്ച് 3ന് കർഷക കോൺഗ്രസ് ജില്ലാ തല മാർച്ച് നടത്തുവാൻ ഹോസ്ദുർഗ് സർവീസ് കോഓപ്പറേറ്റീവ് ബാങ്ക് ഹാളിൽ ചേർന്ന ജില്ലാ ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. എല്ലാ മണ്ഡലങ്ങളിലും കർഷക കോൺഗ്രസ് കമ്മിറ്റികൾ ഊർജസ്വലമാക്കാനും തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് രാജു കട്ടക്കയം അധ്യക്ഷം വഹിച്ചു. വൈസ് പ്രസിഡന്റുമാരായ ഡോ.ടിറ്റോ ജോസഫ്, അനിൽ വാഴുന്നോറടി, പുഴനാട് ഗോപാലകൃഷ്ണൻ, അന്നമ്മ മാത്യു, ദിവാകരൻ കരിച്ചേരി, സംസ്ഥാന എക്സിക്യൂട്ടീവ് അഡ്വ. സോജൻ കുന്നേൽ, കെ മാധവൻ നായർ, കെ.പി.ബാലകൃഷ്ണൻ, സെക്രട്ടറിമാരായ പ്രഭാകരൻ നായർ, പി.കേളു, ബാലകൃഷ്ണൻ പുത്തിലോട്ട്, എം.പുരുഷോത്തമൻ നായർ, അശോക് ഹെഗ്‌ഡെ, ജെയിൻ തോമസ്, ബാബു എന്നിവർ പ്രസംഗിച്ചു. സി.വി.ബാലകൃഷ്ണൻ സ്വാഗതവും എൻ.ജെ.മാത്യു നന്ദിയും പറഞ്ഞു.

Advertisement
Advertisement