മൃഗസംരക്ഷണ വകുപ്പിന്റെ ചെക്പോസ്റ്റിൽ വിജിലൻസിന്റെ മിന്നൽ പരിശോധന

Wednesday 22 February 2023 12:27 AM IST

പാറശാല: പാറശാലയിലെ മൃഗസംരക്ഷണ വകുപ്പിന്റെ ചെക്പോസ്റ്റിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ 5300 രൂപയും മൂന്ന് ഇറച്ചിക്കോഴികളെയും പിടികൂടി. അതിർത്തിക്ക് സമീപം കാരാളിയിലെ റിണ്ടർപെസ്റ്റ് ചെക്പോസ്റ്റിൽ ഇന്നലെ വെളുപ്പിന് നടത്തിയ റെയ്ഡിലാണ് ഇവ പിടിച്ചെടുത്തത്.

പിടിച്ചെടുത്ത തുകയും കോഴികളും ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറും രണ്ട് ലൈഫ് സ്റ്റോക്ക് ഇൻസ്‌പെക്ടർമാരും കൈക്കൂലിയായി വാങ്ങിയതാണെന്നാണ് വിജിലൻസ് പറയുന്നത്. തമിഴ്നാട്ടിൽ കേരത്തിലേക്ക് കടത്തിക്കൊണ്ട് വരുന്ന മൃഗങ്ങളെ പരിശോധിച്ച് വേണ്ടത്ര കുത്തിവയ്‌പ്പുകൾ നൽകുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ചെക്പോസ്റ്റിൽ നിന്നാണ് അനധികൃത പണവും കോഴികളെയും പിടിച്ചെടുത്തത്.

കഴിഞ്ഞ ദിവസം രാത്രി 12 മണി മുതൽ രാവിലെ 5 മണി വരെ പരിശോധന തുടർന്നു. പരിശോധയുടെ ഭാഗമായുള്ള തുടർ നടപടികളും ഉണ്ടാകുമെന്നാണ് അധികൃതർ പറയുന്നത്.