വാഹന ജാഥയ്ക്ക് സ്വീകരണം നൽകി
Wednesday 22 February 2023 12:34 AM IST
അമ്പലപ്പുഴ: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ നടത്തുന്ന ജില്ലാ വാഹന ജാഥയ്ക്ക് വളഞ്ഞ വഴിയിൽ സ്വീകരണം നൽകി. ഫെബ്രുവരി 28 ന് സെക്രട്ടറിയേറ്റിൽ നടക്കുന്ന പ്രതിഷേധ സമരത്തിന്റെ പ്രചരണ ഭാഗമായി നടക്കുന്ന ജാഥയുടെ ക്യാപ്റ്റൻ ജില്ലാ ജനറൽ സെക്രട്ടറി വി. സബിൽ രാജാണ്. സ്വീകരണ യോഗത്തിൽ വളഞ്ഞവഴി യൂണിറ്റ് പ്രസിഡന്റ് അഷ്റഫ് പ്ളാമൂട്ടിൽ അദ്ധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് ഹരി നാരായണൻ , വർഗീസ് വല്യാക്കൽ, എ.കെ.ഷംസുദ്ദീൻ, കെ.എസ്.മുഹമ്മദ്, പ്രദീപ് പറവൂർ, രവീന്ദ്രൻ പുന്ന പ്ര, മുജീബ് അറ്റ്ലസ്, ഇബ്രാഹിം കുട്ടി വിളക്കേഴം, ഹാരീസ് ഹലോ മൊബൈൽസ് , മംഗളാനന്ദൻ പുലരി , സഫീർ , നസീർ പുന്നയ്ക്കൽ, ബെന്നി ആലപ്പുഴ , ജോസഫ് ആലപ്പുഴ , നജീബ് ആലപ്പുഴ , സുഭാഷ് ആലപ്പുഴ , ലാലിച്ചൻ കഞ്ഞിപ്പാടം തുടങ്ങിയവർ പ്രസംഗിച്ചു.