തങ്കിപള്ളിയിൽ വിഭൂതി തിരുനാൾ ഇന്ന്
Wednesday 22 February 2023 12:38 AM IST
ചേർത്തല :തീർത്ഥാടന കേന്ദ്രമായ തങ്കി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ വലിയ നോമ്പിന് തുടക്കമായുള്ള വിഭൂതി തിരുനാൾ ഇന്ന് നടക്കും. പുലർച്ചെ 5.30, 7,വൈകിട്ട് 6നും നടക്കുന്ന സമൂഹ ദിവ്യബലിയിൽ വൈദീകർ വിശ്വാസികളുടെ നെറ്റിയിൽ ചാരം കൊണ്ട് കുരിശടയാളം ചാർത്തും. ഇതോടെ വലിയ നോമ്പിന് തുടക്കമാകും. ചടങ്ങുകൾക്ക് വികാരി ഫാ.ജോർജ്ജ് ഇടേഴത്ത് മുഖ്യ കാർമ്മികത്വം വഹിക്കും. തുടർന്നുള്ള എല്ലാ ദിവസവും ദുഃഖ വെള്ളി വരെ രാവിലെ 6നും,7നും,വെകിട്ട് 6നും ദിവ്യബലിയും,കുരിശിന്റെ വഴിയും ഉണ്ടാകും. വിശപ്പ് രഹിത ഗ്രാമം പദ്ധതിക്കും വലിയനോമ്പ് തുടങ്ങുന്നതോടെ തുടക്കമാകും.പട്ടിണി അനുഭവിക്കുന്ന പാവങ്ങൾക്ക് എല്ലാ ദിവസവും സൗജന്യമായി ഭക്ഷണം നൽകുന്ന പദ്ധതിയാണിത്.മുൻ കേന്ദ്ര മന്ത്റി കെ.വി.തോമസ് രാവിലെ 8ന് ഉദ്ഘാടനം ചെയ്യും