വികസന സെമിനാർ

Wednesday 22 February 2023 12:39 AM IST
പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി നടന്ന മാന്നാർ ഗ്രാമപഞ്ചായത്ത് വികസന സെമിനാർ ജില്ലാപഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരംസമിതി അദ്ധ്യക്ഷ വത്സലാ മോഹൻ ഉദ്ഘാടനം ചെയ്യുന്നു

മാന്നാർ: പതിനാലാം പഞ്ചവത്സര പദ്ധതിയുടെ രണ്ടാം വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി മാന്നാർ ഗ്രാമപഞ്ചായത്ത് വികസന സെമിനാർ നടന്നു. 12 കോടി 42 ലക്ഷത്തി അറുപത്തിമൂവായിരം രൂപ വിവിധ പദ്ധതികൾക്കായി അടങ്കൽ തുകയായി വകയിരുത്തി. ജില്ലാപഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷ വത്സലാ മോഹൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്‌നകുമാരി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സമിതി അദ്ധ്യക്ഷൻ ബി.കെ പ്രസാദ് മുഖ്യപ്രഭാഷണം നടത്തി.ശാലിനി രഘുനാഥ് റിപ്പോർട്ട് അവതരണം നടത്തി. ക്ഷേമകാര്യ സമിതി അദ്ധ്യക്ഷൻ സലിം പടിപ്പുരയ്ക്കൽ സ്വാഗതം പറഞ്ഞു.

വിദ്യാഭ്യാസ-ആരോഗ്യ സ്ഥിരംസമിതി അദ്ധ്യക്ഷ വത്സലാ ബാലകൃഷ്ണൻ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ പി.എൻ ശെൽവരാജൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ സുനിതഎബ്രഹാം, സുജാത മനോഹരൻ, സലീന നൗഷാദ്, ഷൈന നവാസ്, സുജിത്ശ്രീരംഗം, അജിത്പഴവൂർ, അനീഷ് മണ്ണാരേത്ത്, വി.കെ ഉണ്ണികൃഷ്ണൻ, വി.ആർ ശിവപ്രസാദ്, ശാന്തിനി ബാലകൃഷ്ണൻ, പുഷ്പലത, സെക്രട്ടറി പി.സുനിൽ എന്നിവർ സംസാരിച്ചു.