സി.പി.ഐ ഓഫീസ് നിർമ്മാണ കമ്മിറ്റി

Wednesday 22 February 2023 12:40 AM IST
സി.പി.ഐ. അരൂർ ഈസ്റ്റ് മണ്ഡലം കമ്മറ്റി ഓഫീസ് നിർമ്മാണ കമ്മറ്റി രൂപീകരിച്ചു

പൂച്ചാക്കൽ: സി.പി.ഐ അരൂർ ഈസ്റ്റ് മണ്ഡലം കമ്മറ്റി ഓഫീസ് നിർമ്മാണ കമ്മറ്റി രൂപീകരണ യോഗം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. സി.പി.ഐ നേതാവായിരുന്ന പി.കെ.ശിവദാസന്റെ സ്മാരണാർത്ഥം അദ്ദേഹത്തിന്റെ കുടുംബം സംഭാവനയായി നൽകിയ സ്ഥലത്താണ് പി.കെ. ശിവദാസൻ സ്മാരകവും സി.കെ. ചന്ദ്രപ്പൻ ഹാളും നിർമ്മിക്കുന്നത്. അഡ്വ.എം.കെ. ഉത്തമൻ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി അഡ്വ: എം.കെ. ഉത്തമൻ (ചെയർമാൻ) ടി. ആനന്ദൻ (കൺവീനർ) കെ.ബാബുലാൽ ( ട്രഷറർ) വൈസ് ചെയർമാൻ മാർ : കെ.കെ. പ്രഭാകരൻ, കെ.എസ്.രാജേന്ദ്രൻ, പി.എ.ഷിഹാബുദ്ദീൻ.ജോ:കൺവീനർമാർ: ബീന അശോകൻ , ഇ.എം. സന്തോഷ് കുമാർ, ഡോ.പ്രദീപ് കൂടയ്ക്കൽ (പി.പ്രസാദ് (മുഖ്യരക്ഷാധികാരി ) ടി.ജെ. ആഞ്ചലോസ്, ടി.ടി. ജിസ്‌മോൻ, അഡ്വ: ഡി.സുരേഷ് ബാബു (രക്ഷാധികാരികൾ ) എന്നിവരെ തിരഞ്ഞെടുത്തു.